|    Dec 10 Sat, 2016 6:13 pm

തെരുവു നായ്ക്കള്‍ പശുക്കിടാവിനെ കൂട്ടില്‍ കയറി കടിച്ചുകൊന്നു

Published : 2nd November 2016 | Posted By: SMR

മുണ്ടക്കയം: തെരുവുനായ്ക്കള്‍ ഫാമില്‍ കയറി പശുക്കിടാവിനെ കടിച്ചു കൊന്നു. മുണ്ടക്കയത്തിനടുത്ത്  പൈങ്ങണ മുണ്ടമറ്റത്തുളള സ്വകാര്യ പാശു ഫാമിലെ കാസര്‍കോഡ് കുള്ളന്‍ പശുവിന്റെ കിടാവിനെയാണ് കൊന്നത്. മുണ്ടക്കയം സ്വദേശി പുതുപ്പറമ്പില്‍ ജേക്കബ് ഏബ്രഹാം, ചേറ്റുതോട് കുന്നത്തു പുരയിടത്തില്‍ ജോഷി എന്നിവരുടെ ഉടമസ്ഥതയിലുളള ഫാമില്‍ ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.അതിരാവിലെ പശുക്കളുടെ കരച്ചില്‍ കേട്ടു സമീപത്ത് താമസിക്കുന്ന തൊഴിലാളികള്‍ ഉണര്‍ന്നപ്പോള്‍   കാസര്‍കോട് കുള്ളന്‍ പശുക്കിടാവിനെ നായ്ക്കൂട്ടം കടിച്ചു വലിക്കുന്നതാണ് കണ്ടത്. എറിഞ്ഞോടിക്കാന്‍ തൊഴിലാളികള്‍ ശ്രമം നടത്തിയതോടെ ഇവര്‍ക്കുനേരെ നായ്ക്കള്‍ കുരച്ച് പാഞ്ഞടുത്തു. പിന്നീട് നായ്ക്കളെ കല്ലെറിഞ്ഞോടിക്കുകയായിരുന്നു. മുണ്ടക്കയം സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ചികില്‍സ നടത്താന്‍ ഡോക്ടര്‍മാര്‍ എത്തിയെങ്കിലും കിടാവ് ചത്തിരുന്നു. പതിനാലര ഏക്കര്‍ ഭൂമിയിലുള്ള ഫാമില്‍ നായ്ക്കളുടെയും മറ്റു ശല്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇരുമ്പു വലയം സ്ഥാപിച്ചിരുന്നെങ്കിലും ഇത് ചാടി കടന്നാണ് നായ്ക്കള്‍ അക്രമം നടത്തിയത്.വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, കുട്ടമ്പുഴ, ചെറുവളളി, കപില തുടങ്ങിയ ഇനത്തിലുളള അപൂര്‍വയിനം പശുക്കളെ വളര്‍ത്തുന്ന ഫാമില്‍ കാസര്‍കോഡ് കുള്ളന്‍ ഇനത്തിലെ 69 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള പശു മൂന്നു ദിവസം മുമ്പ് പ്രസവിച്ച കിടാവിനെയാണ് തെരുവു നായകൂട്ടം കടിച്ചു കൊന്നത്. ഈ ഇനത്തില്‍ അമ്മയും കുഞ്ഞും മാത്രമായി ഉളള ഏക ഫാം ഇതായിരുന്നു എന്ന് ഉടമകള്‍ പറയുന്നു. ഗിന്നസ്, ലിംക ബുക്കുകളില്‍ ഇടംപിടിക്കാനുള്ള നടപടികള്‍ക്കിടയിലാണ് കിടാവിനെ നായ്ക്കള്‍ കൊലപ്പെടുത്തിയത്. കാസര്‍കോഡ് കുള്ളന്‍ ഇനത്തില്‍ പെട്ട പശുവിനു മോഹന വില ഒന്നര ലക്ഷത്തിനു മുകളിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക