|    Dec 9 Fri, 2016 10:48 pm
FLASH NEWS

തെരുവുനായ ശല്യത്തിന് പരിഹാരവുമായി അറവുമാലിന്യ സംസ്‌കരണ മോഡല്‍

Published : 16th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: തെരുവുനായ ശല്യത്തിന് പരിഹാരവുമായി ബളാന്തോട് ജിഎച്ച്എസ്എസിലെ കുട്ടികളുടെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റ്. അറവ് മാലിന്യങ്ങള്‍ ശരിയാംവിധം സംസ്‌കാരിക്കാതെ വലിച്ചെറിയുന്നതാണ് തെരുവ് നായകള്‍ പെരുകാന്‍ കാരണമെന്ന കുട്ടികളുടെ തിരിച്ചറിവില്‍ നിന്നാണ് ഈ പ്ലാന്റ് തയ്യാറാക്കാന്‍ വിദ്യാര്‍ഥികളായ ആല്‍ഡിന്‍ സിബിയെയും ആല്‍ബിന്‍ ടോമിയെയും പ്രേരിപ്പിച്ചത്്. മാലിന്യത്തില്‍ നിന്നും പാചകവാതകവും വൈദ്യുതിയും ജൈവവളവും ഉല്‍പാദിപ്പിക്കാമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ശേഖരിച്ച മാലിന്യങ്ങള്‍ ഷ്രഡറില്‍ ഇട്ട് നുറുക്കിയതിന് ശേഷം റിയാക്ടറില്‍ എത്തിച്ച് കുഴമ്പു രൂപത്തിലാക്കുന്നു. ഫെര്‍മെന്റേഷന്‍ നടക്കുമ്പോള്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നു. തുടര്‍ന്ന് ബയോഗ്യാസ് രൂപം കൊള്ളുന്നു. അംശീയ സ്വേതനത്തിലൂടെ 75 ശതമാനം മീഥൈന്‍ മാറ്റി ഇന്ധനാവശ്യത്തിന് ഉപയോഗിക്കാനും സാധിക്കും. പിന്നീട് ഉയര്‍ന്ന താപത്തില്‍ വെള്ളം ചൂടാക്കി ടെര്‍ബൈന്‍ കറക്കി വൈദ്യുതിയുണ്ടാക്കുന്നു. ബാക്കിയുള്ള ഖരമാലിന്യങ്ങള്‍ വളമാക്കി മാറ്റാമെന്നും ഇവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day