|    Dec 9 Fri, 2016 6:58 pm
FLASH NEWS

തെരുവുനായ ശല്യം: ഡോഗ് റിപ്പല്ലറുമായി കാലടി ആദിശങ്കര എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

Published : 28th October 2016 | Posted By: SMR

കാലടി: തെരുവുനായ ആക്രമണത്തെ നേരിടാന്‍ ഡോഗ് റിപ്പല്ലര്‍ എന്ന ഉപകരണം വികസിപ്പിച്ച് കാലടി ആദിശങ്കര എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. എംടെക് പവര്‍ ഇലക്‌ട്രോണിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ മാധവദാസ്, ഗോപിക, അഞ്ജലി, ആശ്‌ന, ബൈജു എന്നിവര്‍ ചേര്‍ന്നാണ് ഡോഗ് റിപ്പല്ലര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ചെറിയൊരു വാച്ചിന്റെ അത്രയും വലുപ്പമേയുള്ളു ഈ ഉപകരണത്തിന്. അതുകൊണ്ടുതന്നെ കൊണ്ടുനടക്കാനും എളുപ്പമാണ്. നായകള്‍ അടുത്തെത്തുമ്പോള്‍ ഡോഗ് റിപ്പല്ലറിന്റെ സ്വിച്ചില്‍ അമര്‍ത്തിയാല്‍ അള്‍ട്രാസോണിക് ശബ്ദതരംഗങ്ങ ള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. ഇത് നായ മുതലായ ആക്രമണകാരികളായ മൃഗങ്ങള്‍ക്കു മാത്രമേ അറിയാന്‍ കഴിയുകയുള്ളു. ആക്രമിക്കാന്‍ വരുന്ന നായകള്‍ ഇതുമൂലം പിന്തിരിഞ്ഞോടുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവില്‍ ഇത്തരം ഉപകരണം വിപണിയിലുണ്ട്. അതിന് 3,000 രൂപയോളം വിലവരും. എന്നാല്‍, ഡോഗ് റിപ്പല്ലറിന് 500 രൂപയില്‍ താഴെ മാത്രമേ വില വരുകയുള്ളു. വാണിജ്യപരമായി നിര്‍മിക്കുകയാണെങ്കില്‍ ചെലവ് ഇനിയും കുറയ്ക്കാനാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഡോഗ് റിപ്പല്ലര്‍ അനായാസേന കൈകാര്യം ചെയ്യാം. ഒരു മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ രണ്ടു ദിവസം ഉപയോഗിക്കാം.
എംടെക് പവര്‍ ഇലക്‌ട്രോണിക്‌സ് തലവന്‍ ഡോ. എസ് ജി ശരവണകുമാറിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത ഡോഗ് റിപ്പല്ലറിന് പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day