|    Dec 4 Sun, 2016 1:15 am
FLASH NEWS

തെരുവുനായ പ്രശ്‌നം; മ്യഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി

Published : 1st November 2016 | Posted By: SMR

കൊച്ചി: തെരുവുനായയെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ ക്രമിനല്‍ നടപടി സ്വീകരിക്കണമെന്ന മ്യഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന മ്യഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവികള്‍ക്ക് കേസെടുക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ഉത്തരവിറക്കിയത് നിയമപരമല്ലെന്നും കേന്ദ്രമന്ത്രിക്ക് നിര്‍ദേശം നല്‍കാന്‍ നിയമപരമായി അധികാരമില്ലെന്നും ചൂണ്ടിക്കാി തിരുവനന്തപുരം പേയാട് സ്വദേശി സാബു സ്റ്റീഫനാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തെരുവുനായ്ക്കളെ പിടികൂടുന്നവര്‍ക്ക് നിയമസഹായം പ്രഖ്യാപിച്ച് പരസ്യംചെയ്തതിനെതിരേ പുല്ലുവഴി കാപ്പിള്ളില്‍ എയ്ഞ്ചല്‍സ് നായരും കോടതിയെ സമീപിച്ചു. നിയമലംഘനത്തിന്  ആഹ്വാനം ചെയ്ത വ്യവസായിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പൊണ് ഹരജി. ഹരജികള്‍ പരിഗണനയില്‍ വന്നെങ്കിലും വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഹരജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതികള്‍ കേസില്‍ വിധി പറയരുതെന്ന നിര്‍ദേശം പാലിച്ച് മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day