|    Dec 8 Thu, 2016 3:15 pm
FLASH NEWS

തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ആശയവുമായി വിദ്യാര്‍ഥികള്‍

Published : 1st November 2016 | Posted By: SMR

ഇഖ്ബാല്‍ പാലത്തിങ്ങല്‍

തിരൂരങ്ങാടി: തെരുവു നായ അക്രമം ദൈനംദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെരുവ്‌നായകളെ പിടികൂടി വന്ധീകരണം നടത്താനും പേവിഷ ബാധയേറ്റ നായകളെ കൊല്ലുന്നതിനുമുള്ള നൂതന ആശയവുമായി വിദ്യാര്‍ഥികള്‍ പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോല്‍സവത്തിനെത്തിയത് ശ്രദ്ധേയമായി. പരപ്പനങ്ങാടി എസ്എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയത്. നായകളെ പിടികൂടി പ്രത്യേകമായി തയ്യാറാക്കിയ കമ്പിക്കൂട്ടില്‍ കയറ്റി, ഇരുഭാഗത്തും കംപ്യൂട്ടറിലെ സിഡി ഡ്രൈവ് ഉപയോഗിച്ച് വാതിലുകളും, കൂട്ടിനകത്താക്കിയ നായയെ ബന്ധിപ്പിക്കുന്നതിനായി സിഡി പ്ലയറുപയോഗിച്ച് സൈഡ് ഭാഗത്ത് പ്രത്യേകം സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നായയെ കൂട്ടിനുള്ളില്‍ ബന്ധിപ്പിച്ച് പഠനവിധേയമാക്കുകയും തുടര്‍ന്ന് നായകളെ  വന്ധീകരണം നടത്തുകയോ, പേവിഷ ബാധയേറ്റ നായകളെ കൊല്ലുകയോ ചെയ്യാവുന്നതാണ് രീതി. ഇതിനായി കൂടിന്റെ മുകള്‍ ഭാഗത്തായി രണ്ടുതരം സിറിഞ്ചും ഘടിപ്പിച്ചിട്ടുണ്ട്. കൂടിനടുത്തായി സ്ഥാപിച്ച കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. പരപ്പനങ്ങാടി സൂപ്പിക്കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളായ വൈഷ്ണയും, കാവ്യയുമാണ് ഈ ന്യൂതന ആശയവുമായി ശാസ്‌ത്രോല്‍സവത്തിനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day