|    Dec 5 Mon, 2016 7:50 am

തെരുവുനായ പ്രശ്‌നം എന്തുകൊണ്ട് കേരളത്തില്‍ മാത്രമെന്ന് സുപ്രിംകോടതി

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ മാത്രം തെരുവുനായ്ക്കളുടെ ആക്രമണം ഇത്ര രൂക്ഷമാവാന്‍ കാരണമെന്തെന്നു സുപ്രിംകോടതി. നായയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ പഠനം നടത്തിയ ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ റിപോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. നായയുടെ കടിയേല്‍ക്കുന്നവര്‍ക്കു മുഴുവന്‍ നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്ന് അറിയിച്ച സംസ്ഥാന സര്‍ക്കാര്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ തെരുവുനായ പ്രശ്‌നം പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഉത്തരവിട്ട വിവിധ ഹൈക്കോടതികളുടെ നടപടി ചോദ്യംചെയ്തുള്ള ഹരജികള്‍ക്കൊപ്പം ഇനി കേരളത്തിലെ വിഷയവും പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അതു പരിഹരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് നവംബര്‍ 17നു പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day