|    Dec 9 Fri, 2016 6:58 pm
FLASH NEWS

തെരുവുനായ നിയന്ത്രണത്തില്‍ പാറത്തോട് പഞ്ചായത്തില്‍ നിസ്സംഗത

Published : 2nd November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: തെരുവുനായ ഭീഷണി രൂക്ഷമായ പാറത്തോട്ട് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ വളര്‍ത്തു നായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിസ്സംഗതയെന്ന് വിവരാവകാശ രേഖ. ഗ്രാമപ്പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 1209 നായകള്‍ക്ക്് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെങ്കിലും ലൈസന്‍സ് നല്‍കിയത് വെറും 43 നായകള്‍ക്ക് മാത്രം. തെരുവുനായ നിയന്ത്രണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കോടികള്‍ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തില്‍ വിപുലമായ പദ്ധതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. എന്നാല്‍ ലക്ഷങ്ങളും കോടികളും ചെലവഴിച്ചതല്ലാതെ തെരുവുനായ ഭീഷണി നിയന്ത്രിക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടെന്നാണ് അധികൃതരില്‍ നിന്നു ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.തദ്ദേശഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് പേവിഷവാധയ്‌ക്കെതിരേ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത്. ഈ കണക്കുകള്‍ മാത്രം പരിഗണിച്ച് നടപടികള്‍ സ്വീകരിച്ചാല്‍ വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുകവഴി നായകളുടെ വംശവര്‍ധനയെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ നിന്നു വിവരാവകാശ പ്രവര്‍ത്തകനായ നാസര്‍ കിണറ്റിന്‍കരയ്ക്ക് ലഭിച്ച മറുപടിയില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്ന് 2015ല്‍ 400 എണ്ണവും 2016ല്‍ 436ഉം 2017 ല്‍ 373ഉം നായ്ക്കള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. ഈ കാലയളവില്‍ ലൈസന്‍സ് നല്‍കിയതാവട്ടെ 43 എണ്ണത്തിനു മാത്രം. ക്യാംപുകളില്‍ വച്ചും മൃഗാശുപത്രിയില്‍ എത്തിക്കുന്നതുമായ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാറുണ്ട്. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ പേവിഷവാധ തടയുന്നതിന് ചെലവഴിക്കുമ്പോള്‍ ലൈസന്‍സ് എടുക്കാതെ നായകളെ വളര്‍ത്തുന്ന ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും നാസര്‍ കിണറ്റിന്‍കര ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day