|    Dec 4 Sun, 2016 9:25 am
FLASH NEWS

തെരുവുനായ കടിച്ച വൃദ്ധന് വിദഗ്ധ ചികില്‍സയ്ക്ക് പണമില്ല; ഒടുവില്‍ നാട്ടുകാര്‍ തുണയായി

Published : 21st October 2016 | Posted By: SMR

തൊടുപുഴ: തെരുവു നായയുടെ കടിയേറ്റ മുട്ടം സ്വദേശി കരീക്കോണം ഗോപാലന്‍ (65) വിദഗ്ധ ചികില്‍സയ്ക്ക് പണമില്ലാതെ വേദന സഹിച്ച് കഴിഞ്ഞത് 30 മണിക്കൂര്‍. ചൊവ്വാഴ്ച രാത്രി 11ഒാടെ തെരുവ് നായയുടെ കടിയേറ്റ ഗോപാലന്‍ അന്നേ ദിവസം തൊടുപുഴ ആശുപത്രിയില്‍ ചികില്‍സ തേടി. പിറ്റേന്ന് രാവിലെ മുട്ടത്തേക്ക് വന്നു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പോവാനും തീരുമാനിച്ചു. എന്നാല്‍ പണമില്ലാതെ മുട്ടം ടൗണിലും ബസ് സ്‌റ്റോപ്പിലുമായി അലഞ്ഞു നടന്നു. തുടര്‍ന്ന് തന്നെ സമീപിച്ച പഞ്ചായത്ത് പ്രസിഡന്റിനോട് കോട്ടയം പോകാന്‍ വേണ്ടുന്ന പണം ഇല്ലെന്ന് പറഞ്ഞു. പണത്തിനായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും അദേഹം വരുമെന്നും പറഞ്ഞ് പ്രസിഡന്റ് മടങ്ങിയതായി ഗോപാലന്‍ പറഞ്ഞു. ബസ് സ്‌റ്റോപ്പില്‍ പോയി നിന്നോ പണവുമായി ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ചെയര്‍മാന്‍ മടങ്ങി. എന്നാല്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ മുട്ടം ടാക്‌സി സ്റ്റാന്‍ഡില്‍ ബഞ്ചില്‍ കിടന്ന ഗോപാലന്റെ അടുത്ത് നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലെന്നും പണമില്ലാത്തതിനാല്‍ ആണ് ഇവിടെ കിടക്കുന്നത് എന്നും പറഞ്ഞു.തുടര്‍ന്ന് നാട്ടുകാര്‍ അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സ് വിളിച്ചു. വിവരം അറിഞ്ഞ് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്ത് വന്നു. മുട്ടം സിഎച്ച്‌സിയിലെ ജീവനക്കാരും സാ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day