|    Dec 3 Sat, 2016 9:05 pm
FLASH NEWS

തെരുവുനായ ആക്രമണം: 120ലേറെ താറാവുകള്‍ ചത്തു

Published : 21st November 2016 | Posted By: SMR

പറവൂര്‍: തെരുവുനായക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ 120ല്‍ പരം മുട്ടതാറാവുകള്‍ ചത്തു. ഇരുപത്തിയഞ്ചോളം താറാവുകള്‍ക്ക് പരിക്കേറ്റു. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തിലെ താമരപ്പടിക്ക് സമീപം കണ്ണങ്ങാപാറയില്‍ രഞ്ചന്റെ താറാവുകളാണ് ചത്തൊടുങ്ങിയത്. വീടിന് സമീപത്തു നൂറ്റമ്പത് മീറ്റര്‍ അകലെയാണ് കൂട്. പൊക്കാളി പാടത്തിന് സമീപമാണ് താറാവിനെ വളര്‍ത്തിയിരുന്നത്. പാരമ്പര്യ താറാവ് കര്‍ഷകനായ രഞ്ചന്റെ പ്രധാന വരുമാനമാര്‍ഗമാണിത്. മരത്തിന്റെ പട്ടികയില്‍ നിര്‍മിച്ച വലിയ കൂട്ടിലാണ് താറാവുകളെ രാത്രി സമയത്ത് സംരക്ഷിച്ചിരുന്നത്. 350 ഓളം മുട്ടതാറാവുകളില്‍ 200 എണ്ണം രണ്ട് മാസമായി മുട്ടയിട്ട് തുടങ്ങിയിട്ട്. കൂടിന്റെ വിടവിലൂടെ ഇവയുടെ കാലുകളില്‍ കടിച്ചുവലിച്ചാണ് കൊന്നത്. പറവൂര്‍ ബ്ലോക്ക് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day