|    Dec 3 Sat, 2016 10:07 am
FLASH NEWS

തെരുവുനായ ആക്രമണം; ആറ് പേര്‍ക്കു പരിക്ക്

Published : 16th November 2016 | Posted By: SMR

തിരൂര്‍: തെരുവുനായയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. നിറമരുതൂര്‍ വട്ടത്താണി സൗഹാര്‍ദ നഗറില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. നായയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിറമരൂതൂര്‍, താനാളൂര്‍ പഞ്ചായത്തുകളുടെ ഭാഗമായ വട്ടത്താണി സൗഹാര്‍ദ നഗര്‍ സ്വദേശികളായ പാലക്കല്‍ കുന്നത്ത് ഗോപാലകൃഷ്ണന്‍ (64), കാവുംപുറത്ത് സാഹിര്‍ (27), തൈക്കണ്ടി പാത്തുമ്മ (60), ചാരാത്ത് ഷാഫി (36), ചാരാത്ത് ഹാഷിമി (23), കാവീട്ടില്‍ പ്രസാദ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെരുവുനായ പശുവിനേയും പശുക്കിടാവിനേയും മൂന്ന് ആടുകളെയും കടിച്ച് പരിക്കേല്‍പിച്ചു. നിരവധി താറാവുകളും കോഴികളും നായയുടെ കടിയേറ്റ് ചത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day