|    Dec 10 Sat, 2016 10:01 pm

തെരുവുനായ ആക്രമണം:മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

Published : 31st October 2016 | Posted By: SMR

മണ്ണാര്‍ക്കാട്: തെങ്കരയില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. തെങ്കര, കോല്‍പ്പാടം, കൈനിക്കോട് ഭാഗങ്ങളിലുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്. അമ്പംകുന്ന് കനാല്‍പ്പാലം ചീരാത്ത് ദേവദാസിന്റെ മകന്‍ ആദിത്യ കൃഷ്ണന്‍ ( ഉണ്ണിക്കുട്ടന്‍) (എട്ട്) കോല്‍പ്പാടം പുളിക്കപ്പാടം സജിമോന്റെ മകന്‍ അഭിജിത് (അഞ്ച്) കൈനിക്കോട് പറമ്പന്‍ തരിശ് കൊളവള്ളി സജിതിന്റെ മകന്‍ ആദിത്യ കൃഷ്ണന്‍ (എട്ട്) തെങ്കര ഏറാത്ത് ഗഫൂറിന്റെ ഭാര്യ ഖദീജ (43) തെങ്കര വല്ലപ്പുഴ വീട്ടില്‍ സൈദലവിയുടെ ഭാര്യ ഖദീജ (80) തെങ്കര അയ്‌നിപ്പുള്ളി വീട്ടില്‍ ജാനകി (85) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ താലൂക്കാശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് വയസ്സുകാരന്‍ അനന്തകൃഷ്ണന് തോളിലാണ് കടിയേറ്റത്. അഭിജിത്തിന് രണ്ട് കൈകളിലുമാണ് കടിയേറ്റത്. ആദിത്യ കൃഷ്ണന്റെ തുടയിലും ഇടത് കൈയും കടിച്ചുമുറിച്ചു. അനന്തകൃഷ്ണന്റെ തോളിലാണ് പരിക്ക്. മുതിര്‍ന്നവര്‍ക്ക് കാലിലാണ് കടിയേറ്റിരിക്കുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ, കൈനിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസ്സുകാരന്‍ ആദിത്യ കൃഷ്ണനാണ് ആദ്യം കടിയേറ്റത്. ഒരു നായ തന്നെയാണ് ഇവരെ ആറുപേരെയും കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്‍പസമയത്തിനകം കോല്‍പ്പാടം റോഡ് കവലയില്‍ അഭിജിത്തിന് കടിയേറ്റു. പിന്നീട് തെങ്കര കുന്നുംപുറത്തും കനാല്‍ പാടത്തും തെങ്കരയിലുമാണ് പേപ്പട്ടിയുടെ ആക്രമണം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക