|    Dec 3 Sat, 2016 11:10 pm
FLASH NEWS

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണനാണയവും പൊന്നാടയും

Published : 31st October 2016 | Posted By: SMR

കോട്ടയം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണനാണയവും പൊന്നാടയും സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം. പാലാ സെന്റ്് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനാണ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ തെരുവുനായ്ക്കളെ പ്രതിരോധിക്കാന്‍ സബ്‌സിഡി നിരക്കില്‍ തോക്കുകള്‍ നല്‍കുമെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും നിരവധി പേര്‍ക്ക് ഈ ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്ന പഞ്ചായത്തിനാണ് സ്വര്‍ണനാണയം സമ്മാനം നല്‍കുന്നത്. ഇതിനുപുറമെ കുറഞ്ഞത് 25 തെരുവുനായ്ക്കളെയെങ്കിലും കൊല്ലുന്ന മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പ്രോല്‍സാഹന സമ്മാനം നല്‍കും. പത്ത് തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍ക്കാവും സമ്മാനം നല്‍കുക എന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പക്കല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 208 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day