|    Dec 7 Wed, 2016 4:03 pm
FLASH NEWS

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണം: മേനകാഗാന്ധി

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമമായ കാപ്പ ചുമത്തണമെന്ന് കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണം. ഇതിനു ഡിജിപി നടപടിയെടുക്കണമെന്നും മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ഒരു കുറ്റം അഞ്ചു തവണ ചെയ്യുന്നവര്‍ക്കെതിരേ കാപ്പ നിയമം ചുമത്താം. നായ്ക്കളെ കൊല്ലുന്നവര്‍ അമ്പത് രൂപ പിഴ ഒടുക്കിയ ശേഷം വീണ്ടും അതേ പ്രവൃത്തി ചെയ്താല്‍ കാപ്പ നിയമം ചുമത്തേണ്ടതാണെന്നും മേനകാഗാന്ധി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
നായ്ക്കളെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ്. അതിനാല്‍ നായ്ക്കളെ കൊല്ലാതിരിക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണം. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രി മിണ്ടാതിരിക്കരുത്. നായ്ക്കളെ കൊല്ലുന്നവര്‍ നാളെ കന്നുകാലികളെയും കൊല്ലും. പിന്നെ സ്ത്രീകളെയും കുട്ടികളെയും കൊല്ലാന്‍ മടിക്കില്ലെന്നും മേനകാഗാന്ധി ചൂണ്ടിക്കാട്ടി. ക്രിമിനലുകളായ ചില വ്യവസായികളാണ് കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നത്. ഇതിലൂടെ ഹീറോയാവാനാണ് അവര്‍ ശ്രമിക്കുന്നത്. കേരളം ഭരിക്കുന്നത് വ്യവസായികളാണോ സര്‍ക്കാരാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day