|    Dec 11 Sun, 2016 7:42 am

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച രാഘവന്റെ മൃതദേഹം സംസ്‌കരിച്ചു

Published : 28th October 2016 | Posted By: SMR

വര്‍ക്കല: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു മരിച്ച വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവ (90)ന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇന്നലെ വൈകീട്ടു മൂന്നോടെയാണു സംസ്‌കാരം നടന്നത്. മന്ത്രിമാരായ കെ രാജുവും കെ ടി ജലീലും മെഡിക്കല്‍ കോളജിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടവും അനന്തര നടപടികള്‍ക്കും ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കരിച്ചു. വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണു നായ്ക്കള്‍ പറ്റംചേര്‍ന്ന് ആക്രമിച്ചത്. മൃതപ്രായനായ രാഘവനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികില്‍സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അഡ്വ. വി ജോയി എംഎല്‍എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ അനീജോ, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു, തഹസില്‍ദാര്‍ എന്‍ സാജിറാ ബീഗം, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, വില്ലേജ് ഓഫിസര്‍ അഭിലാഷ് സംബന്ധിച്ചു. ചെല്ലമ്മയാണു ഭാര്യ. മക്കള്‍: സുഷമ, ശോഭന, മുരളി, അമ്മിണി. മരുമക്കള്‍: പരേതനായ കൃഷ്ണന്‍, രാജന്‍, റീത്ത, ദേവകുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക