|    Dec 5 Mon, 2016 7:56 am

തെരുവുനായശല്യം: ഡല്‍ഹിയില്‍ കേരളത്തിലെ മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ പ്രതിഷേധപ്രകടനം

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേരളത്തിലെ മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ പ്രതിഷേധപ്രകടനം. ഏഷ്യന്‍ ദുരന്തനിവാരണ സെമിനാറില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയവരാണ് പ്രതിഷേധം അറിയിക്കാ ന്‍ ജന്തര്‍മന്ദറിലെത്തിയത്. തെരുവുനായ്ക്കളുടെ ജീവനു വേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി ഇവയുടെ ആക്രമണത്തില്‍ ഇരയാകുന്നവരെ കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
കേരള ഹൗസില്‍ നിന്നു ജന്തര്‍മന്ദറിലേക്കു നടന്ന പ്രതിഷേധപ്രകടനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. പരീക്ഷിച്ചു പരാജയപ്പെട്ട തെരുവുനായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു മേല്‍ അടിച്ചേല്‍പിക്കുകയാണെന്ന് എം ബി രാജേഷ് പറഞ്ഞു. തെരുവുനായ്ക്കളെ ആകമാനം കൊന്നൊടുക്കണമെന്ന നിലപാട് കേരളത്തിനില്ല. എന്നാല്‍, ഇവയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഭീഷണികൊണ്ട് മറി കടക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂ ര്‍ നഗരസഭാ അധ്യക്ഷന്‍ നേതൃത്വം നല്‍കിയ പ്രതിഷേധപ്രകടനത്തില്‍ കേരളത്തിലെ ഭൂരിഭാഗം മുനിസിപ്പല്‍ അധ്യക്ഷന്മാരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day