|    Dec 7 Wed, 2016 1:25 am
FLASH NEWS

തെരുവുനായയുടെ ആക്രമണം; ഒമ്പതുകാരിക്ക് ഗുരുതര പരിക്ക്

Published : 4th November 2016 | Posted By: SMR

മുക്കം: മുക്കം മേഖലയില്‍ തെരുവ് നായ ശല്യം വീണ്ടും രൂക്ഷമായി. നായ്ക്കളുടെ കൂട്ടമായ ആക്രമണത്തില്‍ 9 വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. കാരശ്ശേരി മുരിങ്ങം പുറായി ചെറുകുളം ഷമീറിന്റെ മകള്‍ റിന്‍ഷ ഫാത്തിമക്കാണ് പരിക്കേറ്റത്. കുട്ടിയുടെ നട്ടെല്ലിന് ക്ഷതമേറ്റതായി ഷമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സംഭവം. മറ്റൊരു കുട്ടിക്കൊപ്പം മദ്രസയിലേക്ക് പോവുന്ന വഴി നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. റിന്‍ഷയെ ഇത് മൂന്നാം തവണയാണ് തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നത്. നായ്ക്കള്‍ വരുന്നത് കണ്ട് ഓടിയ റിന്‍ഷ ഫാത്തിമ പുസ്തകങ്ങള്‍ അടങ്ങിയ ബാഗില്‍ നായ കടിച്ചപ്പോള്‍ പത്തടി താഴ്ചയിലേക്ക് ചാടുകയായിരുന്നു. ഈ വീഴ്ചയിലാണ് നട്ടെല്ലിന് ക്ഷതമേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. റിന്‍ഷയോടൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഓടി മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.മുരിങ്ങം പുറായി, മലാംകുന്ന്, ചെറുകുളം ഭാഗങ്ങളില്‍ വര്‍ഷങ്ങളായി തെരുവ് നായ്ക്കള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവയെ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നം ഗ്രാമപ്പഞ്ചായത്തിധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day