|    Dec 8 Thu, 2016 3:42 am
FLASH NEWS

തെങ്ങില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൊണ്ട് സുധാകരന്റെ പൂന്തോട്ടം ശ്രദ്ധേയമാവുന്നു

Published : 22nd November 2016 | Posted By: SMR

നീലേശ്വരം: തെങ്ങില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സുധാകരന്റെ പൂന്തോട്ടം. തെങ്ങോലയും മടലും ചിരട്ടയും കൊതുമ്പും, തടിയും, അടിച്ചോല ഉപയോഗിച്ച് പൂന്തോട്ടമൊരുക്കുകയാണ് കൊടക്കാട് വെള്ളച്ചാലിലെ സുധാകരന്‍. പ്ലാസ്റ്റിക് പൂക്കളും കടലാസുകൊണ്ടുള്ള പൂക്കളും അലങ്കാര മുറികളില്‍ സ്ഥാനം പിടിക്കുമ്പോള്‍ തെങ്ങിന്റെ പാഴ്‌വസ്തുക്കള്‍ കൊണ്ട് കമനീയമായ ചെടികളും പൂക്കളും ഉണ്ടാക്കുകയാണ് വികലാംഗനായ ഈ യുവാവ്. തെങ്ങിന്റെ ഒരു വസ്തുവും പാഴായി കളയേണ്ടതല്ലെന്നും താല്‍പര്യവും സമയവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇത് ഉപയോഗിച്ച് പണം സമ്പാദിക്കാമെന്ന സന്ദേശമാണ് ഇയാള്‍ക്ക് നല്‍കാനുള്ളത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കാര്‍ഷിക പ്രദര്‍ശനത്തില്‍ ഏറ്റവും ആകര്‍ഷകമായത് സുധാകരന്‍ ഒരുക്കിയ ചെടികളുടെ പ്രദര്‍ശനമായിരുന്നു. കല്ല് വെട്ട് തൊഴിലാളിയായിരുന്ന സുധാകരന്‍ മെഷീന്റെ ശബ്ദംമൂലം ഇരുചെവികളുടെയും കേള്‍വി ശക്തി കുറഞ്ഞിരുന്നു. ഈ തൊഴില്‍ നിര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വെറുതേഇരിക്കുമ്പോള്‍ കൗതുകത്തിനാണ് ചെടികളുടെ നിര്‍മാണം തുടങ്ങിയത്. 2012 ല്‍ ചിരട്ടകൊണ്ടുള്ള കരകൗശലനിര്‍മ്മാണം തുടങ്ങി. ക്രമേണ പാണും ചകിരിയും ഓലയും മടലും ഉപയോഗിച്ച് പൂക്കള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഭാര്യ ശ്രീജയും മക്കളായ ശ്രീരാജും ശ്രീലക്ഷ്മിയും ഈ തൊഴിലില്‍ സഹായിക്കാറുണ്ട്. ഇതുവരെ വാണിജ്യ അടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചിട്ടില്ലെങ്കിലും വിപുലമായ രീതിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day