|    Dec 9 Fri, 2016 1:12 pm

തൃശൂര്‍ കോര്‍പറേഷന്‍ – രാമവര്‍മ്മപുരം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ഇന്ന്

Published : 12th November 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ രാമവര്‍മപുരത്ത് സില്‍വര്‍ ജൂബിലി കോളനിയില്‍ പണി തീര്‍ത്തിട്ടുള്ള കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും പട്ടികജാതി ഭവന നിര്‍മാണ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും  ഇന്ന് വൈകീട്ട് 5ന് മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പിന്നാക്കക്ഷേമ മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ അജിത വിജയന്‍, ജേക്കബ് പുലിക്കോട്ടില്‍, എംഎല്‍ റോസി, അഡ്വ. എംപി ശ്രീനിവാസന്‍, എംആര്‍ റോസിലി, പി സുകുമാരന്‍, വത്സല ബാബുരാജ്, പ്രതിപക്ഷ നേതാവ് എംകെ മുകുന്ദന്‍, കൗണ്‍സിലര്‍മാരായ അഡ്വ. വികെ സുരേഷ്‌കുമാര്‍, എംഎസ് സംപൂര്‍ണ്ണ, ഷീബ ബാബു, അനൂപ് കരിപ്പാല്‍, ജോണ്‍ ഡാനിയേല്‍, ബൈജു, പി കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ശാന്ത അപ്പു, പ്രേമകുമാരന്‍, അഡ്വ. സുബി ബാബു, പ്രസീജ ഗോപകുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍. ലാലു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടോമി ചാക്കോ, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരായ കെടി രാജന്‍, വിഎ റോസ് സോളി, സിഎന്‍ ലളിത സംസാരിക്കുന്നതാണ്. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വീടുകളുടേയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ ഒത്തുചേരലിനും കൂട്ടായ്മയ്ക്കും വിഘ്‌നമായി നില്‍ക്കുന്ന പ്രധാന ഘടകം പൊതുഇടങ്ങളുടെ അഭാവമാണ്. പൊതു ഇടങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കോര്‍പറേഷന്‍ 51 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്മ്യൂണിറ്റിഹാള്‍ നിര്‍മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ ഡൈനിങ് ഹാള്‍, മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയം, 250-തോളം പേര്‍ക്ക് ഇരിക്കാവുന്ന അനുബന്ധ സൗകര്യങ്ങളോടുകൂടിയാണ് ഹാള്‍ സജ്ജീകരിച്ചിട്ടുള്ളത്.  സില്‍വര്‍ ജൂബിലി കോളനി നിവാസികള്‍ക്കും  പരിസര െത്ത  ജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും ഈ ഹാ ള്‍. വില്‍വട്ടം സോണല്‍ മേഖലയിലെ കോര്‍പ്പറേഷന്റെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഹാളാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day