|    Dec 4 Sun, 2016 7:47 pm

തൃത്താല ഉപജില്ലാ കായികമേളയ്ക്കും ആലത്തൂര്‍ ഉപജില്ലാ ശാസ്ത്രമേളയ്ക്കും തുടക്കം

Published : 11th November 2016 | Posted By: SMR

ആനക്കര: തൃത്താല ഉപജില്ല കായികമേളക്ക് കുമരനല്ലൂരില്‍ തുടക്കമായി. പടിഞ്ഞാറങ്ങാടിയില്‍ നിന്നും വി ടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണം ആരംഭിച്ചു. അന്തര്‍ ദേശീയ കായിക താരം എം ഡി താര ദീപശിഖ തെളിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. കുമരനല്ലൂര്‍ ഗവ. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നര കോടി രൂപ വകയിരുത്തിയതായി മേള ഉദ്ഘാടനം ചെയ്ത് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന, എംകെ പ്രദീപ്, പ്രിന്‍സിപ്പല്‍ ബീന പി ജോര്‍ജ്, പ്രധാന അധ്യാപകന്‍ എന്‍. രാജന്‍, എഇഒ കെവി വേണുഗോപാല്‍, കെ മൂസകുട്ടി, അലി കുമരനല്ലൂര്‍, സിഎം  അലി—, പി  അബ്ദുള്ള, കെ  നാരായണന്‍കുട്ടി, വി  ശിവദാസന്‍, എംപി  കൃഷ്ണന്‍, വി പി ഫാത്തിമ, ടി കെ  സുനിത, കെ നൂറുല്‍ അമീന്‍, പി യു  സുജിത, പി ജി  വിമല്‍,  ഉഷ, എം  ബാവ, ടി  ശിവന്‍, പി പി ചന്ദ്രന്‍, സി വി അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.വടക്കഞ്ചേരി:ആലത്തൂര്‍ ഉപജില്ലാ ശാസ്ത്രമേളക്ക് വണ്ടാഴി സിവിഎംഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് അംഗം യു അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ ബിന്ദു സുബ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മനോജ്, ഗ്രാമപ്പഞ്ചായത്ത് അംഗം എസ് സന്തോഷ്, പ്രിന്‍സിപ്പല്‍ വിജയകുമാര്‍, ബിപിഒ സിമോഹനന്‍,കെഎസിദ്ധീഖ്,കെഎജോയ് സംസാരിച്ചു. ഇന്ന് വൈകീട്ട് 4 ന് സമാപന സമ്മേളനം നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day