|    Dec 6 Tue, 2016 12:05 am
FLASH NEWS

തുറമുഖ കടവുകളിലെ മണലെടുപ്പ് നിരോധനം നീക്കി

Published : 29th October 2016 | Posted By: SMR

കാസര്‍കോട്്: അനധികൃതമണലെടുപ്പ് കര്‍ശനമായി തടയുമെന്ന ഉറപ്പില്‍ ജില്ലയിലെ തുറമുഖ വകുപ്പിന് കീഴിലുളള കടവുകളില്‍ നിന്ന് മണലെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ലാകലക്ടര്‍ പിന്‍വലിച്ചു. ജനപ്രതിനിധികളുടേയും തുറമുഖ കടവുകളിലെ സൊസൈറ്റി, ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും റവന്യൂ, പോലിസ്്, തുറമുഖ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കരയിടിച്ചുള്ള, അനധികൃത മണലെടുപ്പ് കര്‍ശനമായി തടയും. മണല്‍ ബുക്കിങ് സുതാര്യമല്ലെന്ന പരാതി പരിഗണിച്ച് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാകലക്ടര്‍ക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. അനുവദിച്ച പാസ്സില്‍ കൂടുതല്‍ ലോഡ് കടത്തിയാല്‍ ബന്ധപ്പെട്ട സൊസൈറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രാദേശിക തലത്തില്‍ കടവുകളുടെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, തഹസില്‍ദാര്‍, സിഐ, സൊസൈറ്റി പ്രതിനിധി, പോര്‍ട്ട് ഓഫിസ് പ്രതിനിധി തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റിയെ ഓരോ കടവിലും നിയോഗിക്കും. രണ്ട് മാസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ ജില്ലാകലക്ടറെ അറിയിക്കും. 12 തുറമുഖകടവുകളാണ് ജില്ലയിലുള്ളത്. പ്രതിമാസം 6250 ലോഡ് മണലാണ് അനുവദിക്കുന്നത്. എഡിഎം കെ അംബുജാക്ഷന്‍, പോര്‍ട്ട് ഓഫിസര്‍, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരീകാക്ഷ, ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി വി പ്രമീള, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി കുഞ്ഞിക്കണ്ണന്‍, നീലേശ്വരം നഗരസഭ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍, കുമ്പള സിഐ വി വി മനോജ്, കാസര്‍കോട് സിഐ അബ്ദുര്‍റഹീം  തഹസില്‍ദാര്‍മാരായ എ കെ രമേന്ദ്രന്‍, വി സൂര്യനാരായണന്‍, തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത്, അഡീഷണല്‍ തഹസില്‍ദാര്‍ പി കുഞ്ഞികൃഷ്ണന്‍, ഹാര്‍ബര്‍ എന്‍ജിനിയര്‍ വകുപ്പ് എക്‌സി. എന്‍ജിനിയര്‍ വിജി കെ തട്ടേപ്പുറം, സംഘടനാ പ്രതിനിധികളായ പി ജി ദേവ്, മുനമ്പത്ത് ഗോവിന്ദന്‍, കെ പി മുഹമ്മദ് അഷ്‌റഫ്, ഹനീഫ നെല്ലിക്കുന്ന്, വി പത്മനാഭന്‍, വി വി ഭാസ്‌കരന്‍, വി വി കൃഷ്ണന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day