|    Dec 10 Sat, 2016 2:45 am
FLASH NEWS

തുര്‍ക്കി: ബാലപീഡന ബില്ല് പിന്‍വലിച്ചു

Published : 23rd November 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലെ വിവാദ ബാലപീഡന ബില്ല് പിന്‍വലിച്ചു. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുമായുള്ള വിവാഹബന്ധം ബാലപീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണോ എന്നു പരിശോധിക്കാനാവശ്യപ്പെടുന്ന ബില്ലിനെതിരേ പ്രക്ഷോഭങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമപ്രകാരമുള്ള വിവാഹപ്രായ പരിധിയായ 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളുമായുള്ള വിവാഹത്തിന് നിയമസാധുത നല്‍കുന്നുവെന്നാണ് ബില്ലിനെതിരേ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിനു പേര്‍ പങ്കാളികളായിരുന്നു. ബില്ല് പിന്‍വലിക്കുകയാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല് പൊതു ജനാഭിപ്രായപ്രകാരം പിന്‍വലിക്കുകയാണെന്നും ബില്ലിന്‍മേല്‍ പ്രതിപക്ഷ കക്ഷികളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നതായും യില്‍ദിരിം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day