|    Dec 10 Sat, 2016 11:56 pm

തുര്‍ക്കി അധ്യാപകരുടെ നാടുകടത്തലിന് ലാഹോര്‍ ഹൈക്കോടതിയുടെ സ്‌റ്റേ

Published : 1st December 2016 | Posted By: SMR

ഇസ്‌ലാമാബാദ്: തുര്‍ക്കി അധ്യാപകരും കുടുംബാംഗങ്ങളും ഉടന്‍ രാജ്യംവിടണമെന്ന പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് ലാഹോര്‍ ഹൈക്കോടതിയുടെ സ്‌റ്റേ. ഇതുസംബന്ധിച്ച് ജനുവരിയില്‍ അഭിപ്രായം അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സിന്ധ്, പെഷാവര്‍ ഹൈക്കോടതികളും അധ്യാപകര്‍ക്ക് അനുകൂലമായി ഉത്തരവിട്ടതായി പാക് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കി പ്രസിഡന്റ്ഉര്‍ദുഗാന്റെ പാക് സന്ദര്‍ശനത്തിനു മുന്നോടിയായാണ് യുഎസില്‍ പ്രവാസജീവിതം നയിക്കുന്ന തുര്‍ക്കി ആത്മീയനേതാവ് ഫത്തഹുല്ല ഗുലനുമായി ബന്ധമുള്ള സ്‌കൂളിലെ അധ്യാപകരോട് രാജ്യംവിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. തുര്‍ക്കിയിലെ വിഫലമായ സൈനിക അട്ടിമറിക്കുപിന്നില്‍ ഗുലനാണെന്ന് ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക