|    Dec 8 Thu, 2016 7:32 am
FLASH NEWS

തുര്‍ക്കിയില്‍ 11 വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു

Published : 1st December 2016 | Posted By: SMR

ആങ്കറ: ദക്ഷിണ തുര്‍ക്കിയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊതു ശയനമുറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 11 വിദ്യാര്‍ഥിനികളും ഒരു അധ്യാപികയും വെന്തുമരിച്ചു. സംഭവത്തില്‍ ശയനമുറി മാനേജറെയും മറ്റു അഞ്ചു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. അദന പ്രവിശ്യയിലെ അലദാഗില്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശയനമുറിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വൈദ്യുതിത്തകരാറാണ് അഗ്‌നിബാധയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ സാധിക്കാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മരിച്ചവര്‍ 11നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. സമീപ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. തീയില്‍നിന്നും രക്ഷപ്പെടാന്‍ ജനലഴികളിലൂടെ പുറത്തേക്കു ചാടിയ ചിലര്‍ക്ക് ഗുരുതര പരിക്കേറ്റതായി അദന ഗവര്‍ണര്‍ മഹ്മൂദ് ദെമിര്‍ത്താസ് പറഞ്ഞു. 34 വിദ്യാര്‍ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എമര്‍ജന്‍സി വാതില്‍ അടഞ്ഞുകിടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day