|    Dec 8 Thu, 2016 9:28 pm
FLASH NEWS

തുര്‍ക്കിയില്‍ 10,131 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

Published : 31st October 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 10,131 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൂടി പുറത്താക്കി.
വിദ്യാഭ്യാസം, നീതിന്യായ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, എന്നിവയിലെ ഉദ്യോഗസ്ഥരെയാണു പുറത്താക്കിയത്. കുര്‍ദുകളുടെ 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍വകലാശാല തിരഞ്ഞെടുപ്പുകളും റദ്ദാക്കിയിട്ടുണ്ട്. അട്ടിമറിശ്രമത്തെത്തുടര്‍ന്ന് രാജ്യത്തു മൂന്നു മാസമായി അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരവധി പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. അട്ടിമറിശ്രമത്തിനു പിന്നില്‍ ഗുലനാണെന്നാണു സര്‍ക്കാര്‍ ആരോപിക്കുന്നത്. ആരോപണം ഗുലന്‍ നിഷേധിക്കുകയാണ്. 35,000ത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അധ്യാപകരും പോലിസുകാരും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പേരെ ജോലിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day