|    Dec 11 Sun, 2016 7:19 pm
FLASH NEWS

തുര്‍ക്കിയില്‍ നിന്നും 7700ഓളം പേര്‍ സിറിയയില്‍ തിരിച്ചെത്തി

Published : 26th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഐഎസ് ആക്രമണം മൂലം തുര്‍ക്കിയില്‍ അഭയം പ്രാപിച്ച 7700ഓളം സിറിയക്കാര്‍ ജറാബ്‌ലസില്‍ തിരിച്ചെത്തിയതായി റിപോര്‍ട്ട്.
ഐഎസില്‍നിന്നു നഗരം മോചിപ്പിച്ച സാഹചര്യത്തിലാണ് രണ്ടുമാസം മുമ്പ് തുര്‍ക്കിയില്‍ അഭയം പ്രാപിച്ച ഇവര്‍ തിരിച്ചെത്തിയതെന്ന് ഗവര്‍ണറുടെ കാര്യാലയം അറിയിച്ചു. ജറാബ്‌ലസില്‍ നിന്നും പൂര്‍ണമായും ഐഎസ് പ്രവര്‍ത്തകരെ നീക്കം ചെയ്തതായി ഗാസിയാന്‍തെപിലെ കുടിയേറ്റവിഭാഗം തലവന്‍ ഒക്തേ ബഹ്‌സെസി അറിയിച്ചു.
രജിസ്‌ട്രേഷനും സുരക്ഷാപരിശോധനകളും പൂര്‍ത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. അഞ്ചു വര്‍ഷത്തോളമായി സിറിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തരസംഘര്‍ഷത്തില്‍ 4,70000ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക