|    Dec 6 Tue, 2016 11:34 am
FLASH NEWS

തുമ്പമണ്‍-അമ്പലക്കടവ് റോഡില്‍ ഗതാഗതക്കുരുക്കും അപകടഭീഷണിയും

Published : 28th October 2016 | Posted By: SMR

പന്തളം: കുറുന്തോട്ടയം പാലം പണിയോടനുബന്ധിച്ച് ഉപവഴിയായി വലിയ വാഹനങ്ങള്‍ക്ക് കുളനട ജങ്ഷനിലേക്ക് പോവാന്‍  ഉപയോഗിക്കുന്ന തുമ്പമണ്‍-അമ്പലക്കടവ് റോഡില്‍ ഗതാഗത തടസ്സവും ശോച്യാവസ്ഥയും യാത്ര ദുഷ്‌കരമാക്കുന്നു.ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോവുന്നതിനാല്‍ ഉണ്ടായ  കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്നും പിഡബ്ല്യുഡി ഇറക്കിയ ക്വാറി മക്കിലെ പാറക്കഷണങ്ങള്‍ ചെളി മൂടി ശ്രദ്ധയില്‍പ്പെടാത്തതു   വാഹന യാത്രക്കാര്‍ക്കു അപകടത്തിനു കാരണമാവുന്നു. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കരുക്കിനു നടപടി സ്വീകരിക്കാതെ അധികൃതര്‍ അവഗണിക്കുന്നു. റോഡിന്റെ വീതിക്കുറവും വലിയ വാഹനങ്ങളുടെ ബാഹുല്യവും ഗതാഗതം നിയന്ത്രണത്തിന് ആളില്ലാത്തതും അപകടത്തിന്റെ തോതുയര്‍ത്തുന്നുണ്ട്്. ശബരമില അവലോകന യോഗത്തില്‍ പൊതുമരാമത്തു വകുപ്പു നല്‍കിയ ഉറപ്പും പാടെ അട്ടിമറിക്കപ്പെട്ടു. ഹോംഗാര്‍ഡുകളുടെ സേവനവും ഇവിടെ ലഭിക്കുന്നില്ല.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വരുത്തിയ പരിഷ്‌കാരങ്ങള്‍ പാലിക്കുന്നതിനു പകരം പരസ്യമായി ലംഘിക്കുന്ന അവസ്ഥയാണ്. നിയന്ത്രണ വിധേയമാക്കിയ     വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളുംഎല്ലാ റോഡിലൂടെയും കടന്നുപോവുന്നതും ഗതാഗത തടസ്സത്തിനു കാരണമാവുന്നുണ്ട്. കുറുന്തോട്ടയം പാലത്തിനു സമാന്തരമായി സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ താല്‍കാലിക റോഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിലക്കു ലംഘിച്ച് വലിയ വാഹനങ്ങള്‍ കടന്നു പോവുന്നത് പോലിസും അവഗണിക്കുന്നു. മണ്ഡലകാലത്തിനു  ദിവസങ്ങള്‍  മാത്രമവശേഷിക്കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ പൊതുമരാമത്തു വകുപ്പു ശ്രമം ആരംഭിക്കാത്തതും ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. മണ്ഡലകാലത്തിലെങ്കിലും ഗതാഗത തടസ്സത്താല്‍ ജനം വീര്‍പ്പുമുട്ടുന്ന അവസ്ഥയ്ക്കു പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day