|    Dec 8 Thu, 2016 7:30 am
FLASH NEWS

തുണ്ടിയില്‍ ബെന്നിയുടെ ദുരൂഹമരണം; മകളുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

Published : 1st December 2016 | Posted By: SMR

തൊടുപുഴ: വണ്ടിപ്പെരിയാര്‍ ചെല്ലാര്‍കോവില്‍ തുണ്ടിയില്‍ ബെന്നിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് മക്കള്‍ ഇടുക്കി ചൈല്‍ഡ് ലൈനിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും മൊഴി നല്‍കി. കട്ടപ്പന സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെന്നിയുടെ ഇളയമകളെ ഇന്നലെ നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുപ്പിച്ചു. 2016 ഫെബ്രുവരി ഒമ്പതിന് രാവിലെയാണ് ബംഗളുരുവില്‍ ബെന്നി മരിച്ചതായുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. കുളിമുറിയില്‍ വീണ് മരിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. സംഭവത്തില്‍ ബംഗളുരു പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം കാര്യമായുണ്ടായില്ല.ഇതിനിടെയാണ് മക്കളുടെ മൊഴി കേസിന് വഴിത്തിരിവായത്.ബെന്നിയെ ഭാര്യയുടെ സുഹൃത്ത് പ്രജീഷ് കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു മൊഴി.മക്കള്‍ നല്‍കിയ മൊഴി ഈ കേസില്‍ കേരള പോലിസിന്റെ ഇടപെടല്‍ അനിവാര്യമാക്കി.ഇതാണ് കേസില്‍ നിര്‍ണായകമായത്. ബെന്നിയുടെ ഇളയമകളെ പ്രജീഷ് തടഞ്ഞ് വച്ചിരുന്നു.ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബെന്നിക്ക് അടിയേറ്റത്.തടസം പിടിക്കാനെത്തിയ മ ക്കളെയും പ്രജീഷ് ആക്രമിച്ചു.മക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് വണ്ടന്‍മേട് പോലിസ് കേസെടുത്തിരുന്നു.ഇതിന്റെ അന്വേഷണ റിപോര്‍ട്ടും കുട്ടിയുടെ മൊഴിയും സംസ്ഥാന ഡിജിപി വഴി ബംഗളുരു പോലിസിന് ഉടന്‍ കൈമാറും.കുറ്റകൃത്യങ്ങള്‍ നടന്നത് ബെംഗളുരുവിലായതിലാല്‍ കര്‍ണാടക പോലിസിനു മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാനും കേസിന്റെ തുടര്‍ നടപടി കൈ ക്കൊള്ളാനും കഴിയൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day