|    Dec 9 Fri, 2016 5:30 am
FLASH NEWS

തുണികളുടെ മാതൃക തമിഴ്‌നാട്ടിലെ സഹകരണ മില്ലില്‍നിന്ന്

Published : 27th October 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യുന്നതിനായി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ നല്‍കിയ തുണിത്തരങ്ങളുടെ മാതൃകകള്‍ വിതരണം ചെയ്തിരിക്കുന്നത് തമിഴ്‌നാട് സഹകരണ മില്ലില്‍ നിന്ന്. ഈറോഡിലുള്ള തമിഴ്‌നാട് കോ-ഓപറേറ്റിവ് പ്രോസസ്സിങ് മില്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഡിസൈന്‍ ചെയ്ത യൂനിഫോം മാതൃകകളാണ് സ്‌കൂളുകള്‍ക്ക് തിരഞ്ഞെടുക്കുന്നതിനായി ഉപജില്ലാ വിദ്യഭ്യാസ ഓഫിസുകള്‍ വഴി നല്‍കിയിട്ടുള്ളത്. പ്രസ്തുത സ്‌കൂളുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തുണിത്തരങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാലങ്ങളായി സ്‌കൂളിന്റെ ഐഡന്റിറ്റിയായി ഒരേ കളറിലുള്ള യൂനിഫോം പിന്തുടരുന്ന പല വിദ്യാലയങ്ങള്‍ക്കും ഈ തീരുമാനം തിരിച്ചടിയാവും. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സില്‍ കഴിഞ്ഞ 100 വര്‍ഷത്തില്‍ അധികമായി പിന്തുടരുന്ന യൂനിഫോം നിറങ്ങളായ പച്ചയും വെള്ളയും മാതൃകാ സാമ്പിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ കൈത്തറിയെ സംരക്ഷിക്കാനെന്ന വ്യാജേന തമിഴ്‌നാട് കൈത്തറിയുടെ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയ്ക്ക് സാധ്യതകള്‍ ഉണ്ട്. പല വിദ്യാലയങ്ങളിലേയും പിടിഎ സ്‌കൂള്‍ യൂനിഫോമുകള്‍ പുറമെ നിന്നും അടിച്ചേല്‍പ്പിക്കുന്നതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഒമ്പത്, 10 ക്ലാസുകളിലെ യൂനിഫോം രക്ഷിതാക്കള്‍ നേരിട്ട് പണം കൊടുത്താണ് വാങ്ങുന്നത്. സ്‌കൂളില്‍ ഒരേ യൂനിഫോം നിലവില്‍ വരുമ്പോള്‍ തമിഴ്‌നാട് കൈത്തറിയുടെ ഇതേ യൂനിഫോം തന്നെ അവരും വാങ്ങേണ്ടതായി വരും. ഇതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. മുന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ യൂണിഫോം വിതരണം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് വ്യാപകമായ പ്രതിഷേധനത്തിന് കാരണമാവുകയും തുടര്‍ന്ന് തീരുമാനം അഠുത്ത അധ്യയന വര്‍ഷത്തില്‍ പിന്‍വലിക്കുകയുമാണുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day