|    Dec 3 Sat, 2016 9:08 pm
FLASH NEWS

തുടരണമെന്ന് വീണ്ടും വി എസ്; പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്റെ ശക്തമായ പിന്തുണ. മുന്‍ മന്ത്രിമാരായ കെ എം മാണിയും, കെ ബാബുവും ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. മാന്യമായി ജോലിചെയ്യാന്‍ ചിലര്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല. ജേക്കബ് തോമസ് തല്‍സ്ഥാനത്ത് തുടരണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും ജേക്കബ് തോമസിന് പിന്തുണയുമായി വി എസ് രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസിനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് കറുത്ത ശക്തികളാണെന്നും അത് നടന്നുകൂടെന്നുമായിരുന്നു കഴിഞ്ഞദിവസത്തെ പ്രതികരണം.
ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല, പുറത്താക്കുകയാണു വേണ്ടതെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും പ്രതിപക്ഷവും ജേക്കബ് തോമസിനെതിരേ തുടരുന്ന നിലപാട് തന്നെയാണ് വീക്ഷണവും ആവര്‍ത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ പദവി. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കും കെ ബാബുവിനും എതിരേ കേസെടുക്കാന്‍ കാണിച്ച ഉല്‍സാഹം ഇ പി ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. സിപിഎം കൂട്ടിലടച്ച തത്തയ്ക്ക് അവര്‍ പറയുന്നവര്‍ക്കെതിരേ മാത്രമേ മഞ്ഞ കാര്‍ഡും ചുവപ്പുകാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജേക്കബ് തോമസിന് മനസ്സിലായിത്തുടങ്ങി. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറായി തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിനു തുല്യമാണെന്നും വീക്ഷണം ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day