|    Dec 7 Wed, 2016 5:55 pm
FLASH NEWS

തീവ്രവാദി ലുക്കുണ്ടെന്ന് ആരോപിച്ച് യുവാവിന് പോലിസ് മര്‍ദനം

Published : 21st October 2016 | Posted By: SMR

തലശ്ശേരി: തീവ്രവാദി ലുക്കുണ്ടെന്നാരോപിച്ച് യുവാവിനെ പോലിസ് ക്രൂരമായി മര്‍ദിച്ചു. പൊന്ന്യം നായനാര്‍ റോഡിലെ പുതിയപുരയില്‍ അഫ്‌റൂസി(26)നെയാണ് കതിരൂര്‍ എസ്‌ഐയും സംഘവും മര്‍ദിച്ചവശനാക്കിയത്.
ശരീരമാസകലം മര്‍ദനമേറ്റ ്പരിക്കുകളോടെ യുവാവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി ചാലക്കരയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന യുവാവ് കട പൂട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങവെയാണ് പോലിസ് സംഘം  പരിശോധിച്ചത്. തുടര്‍ന്ന് തീവ്രവാദി ലുക്കുണ്ടെന്നാരോപിച്ച് ജീപ്പില്‍ കയറ്റി ഭീകരമായി മര്‍ദിച്ചു. രാത്രി 10ഓടെ  പിടികൂടിയ അഫ്‌റൂസ് കസ്റ്റഡിയിലുള്ള വിവരം  12നു ശേഷമാണ് വീട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് വീട്ടിനടുത്തുള്ളവരും പരിസരവാസികളും സ്റ്റേഷനിലെത്തി അഫ്‌റൂസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും അസഹനീയമായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരേതനായ റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മകനാണ് അഫ്‌റൂസ്.
അഫ്‌റൂസിന്റെ കൈവശമുണ്ടായിരുന്ന ബാഗും മറ്റും പരിശോധിച്ച് വിട്ടയച്ചിരുന്നു. എന്നാല്‍, അഫ്‌റൂസിന്റെ താടിയില്‍ തീവ്രവാദി ലുക്ക് കണ്ടെത്തിയ എസ്‌ഐ  ജീപ്പിലേക്ക് വലിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു. തലശ്ശേരിയിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലിസ് നടത്തുന്ന അകാരണമായ മര്‍ദനമേറ്റ് നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day