|    Dec 3 Sat, 2016 1:33 am
FLASH NEWS

തീവ്രവാദിയെന്നാരോപിച്ച് മര്‍ദനം; ന്യൂനപക്ഷ കമ്മീഷന്‍ മൊഴിയെടുത്തു

Published : 26th October 2016 | Posted By: SMR

knr_gl_thelivedupp_thalasse

തലശ്ശേരി: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ പോലിസ് തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്തുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി പി കെ ഹനീഫ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
ന്യൂ മാഹിയിലെ കംപ്യൂട്ടര്‍ റിപ്പയര്‍ സ്ഥാപനം നടത്തുന്ന കതിരൂര്‍ നായനാര്‍ റോഡിന് സമീപം തമന്നയില്‍ അഫ്‌റോസി(24)നെയാണ് കതിരൂര്‍ പോലിസ് അകാരണമായി മര്‍ദിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11ഓടെയാണു സംഭവം. തീവ്രവാദി ലുക്കുണ്ടെന്നു പറഞ്ഞ് ദേഹപരിശോധന നടത്തിയതിനുശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് യുവാവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് അഫ്‌റോസ് പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവാവിന്റെ മൊഴിയെടുക്കാന്‍ പോലിസ് ഇതുവരെയും തയ്യാറായിട്ടില്ല. ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ ജില്ലാ പോലിസ് മേധാവിയെ രേഖാമൂലം അറിയിക്കുമെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. അവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് മറ്റു നടപടികളിലേക്ക് നീങ്ങുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 486 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day