|    Dec 3 Sat, 2016 9:10 pm
FLASH NEWS

തീവണ്ടി ദുരന്തം: അമ്മയുടെ ഊന്നുവടി ഏഴംഗ കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ചു

Published : 22nd November 2016 | Posted By: SMR

പട്‌ന: ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ വയോധികയുടെ വടി മുസഫര്‍പൂരില്‍ നിന്നുള്ള കുടുംബത്തിലെ ഏഴുപേരെ രക്ഷിച്ചു. വ്യവസായി മനോജ് ചൗരസ്യയുടെ കുടുംബമാണ് രക്ഷപ്പെട്ടത്. തീവണ്ടിയില്‍ പട്‌നയിലെ വസതിയിലേക്ക് പോവുകയായിരുന്നു കുടുംബം.
തന്റെ അമ്മയുടെ ഊന്നുവടിയാണ് കുടുംബാംഗങ്ങള്‍ക്ക് രക്ഷയായതെന്ന് ചൗരസ്യ പറഞ്ഞു. പാളംതെറ്റിയ ബോഗിയില്‍ കുടുംബം വയോധികയുടെ ഊന്നുവടികൊണ്ട് ജനാല തകര്‍ത്താണ് പുറത്തെത്തിയത്. അപകടത്തിനു ശേഷം ഒരു മണിക്കൂറോളം കുടുംബം ബോഗിയില്‍ കുടുങ്ങി. അപകടത്തിന്റെ ആഘാതത്തില്‍നിന്ന് ചൗരസ്യയുടെ അമ്മ മോചിതയായിട്ടില്ല. അവര്‍ക്ക് ഒന്നും സംസാരിക്കാനാവുന്നില്ല. തങ്ങള്‍ യാത്ര ചെയ്ത ബോഗിയിലെ അറ്റന്ററും മറ്റു ചില യാത്രക്കാരും അപകടത്തില്‍ മരിച്ചുവെന്ന് ചൗരസ്യയുടെ ഭാര്യ നന്ദിനി പറഞ്ഞു.
അതേസമയം, അപകടത്തിനുശേഷം മധ്യപ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ നാലുപേരെ കാണാതായി. സഞ്ജയ് ശ്രീവാസ്തവ, ഭാര്യ പ്രതിമ, ഇവരുടെ മകന്‍ അഭയ്, പെണ്‍മക്കളായ സുഹാനി, സുരഭി എന്നിവരാണ് അപകടം സംഭവിച്ച തീവണ്ടിയിലുണ്ടായിരുന്നത്. ഇതില്‍ അഭയ് ഉത്തര്‍പ്രദേശില്‍ ചികില്‍സയിലാണെന്ന് കണ്ടെത്തി. മറ്റുള്ളവരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day