|    Dec 9 Fri, 2016 6:58 pm
FLASH NEWS

തീര സുരക്ഷാ നടപടികള്‍ ഊര്‍ജിതപ്പെടുത്തും: കലക്ടര്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: തീര സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. ജില്ലയിലെ തീരമേഖലകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തീരമേഖലയും അതിന്റെ സുരക്ഷയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളുടെയും കടലോര ജാഗ്രതാ സമിതികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെയുള്ള സഹകരണവും ഉറപ്പാക്കും. കോസ്റ്റല്‍ – മറൈന്‍ പോലിസ് വിഭാഗങ്ങളുടെയും തീരസംരക്ഷണസേനയുടെയും അടിയന്തര ഘട്ടങ്ങളില്‍ നാവിക സേനയുടെയും സഹായമുറപ്പാക്കിയുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സേനാ വിഭാഗങ്ങള്‍ക്കൊപ്പം റവന്യു അധികൃതരുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. തീരമേഖലയില്‍ പെട്രോളിങ്് കൂടുതല്‍ ശക്തമാക്കുന്നതിന് കോസ്റ്റല്‍ പോലിസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം, കടല്‍ കയറ്റം മൂലം തീരം നഷ്ടമാകല്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കടലോര ടൂറിസം മേഖലയ്ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇത്തരം കാര്യങ്ങളും കടലോര സുരക്ഷയും വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പോലിസ്, തീരസംരക്ഷണ സേന മുതലായവയുടെ ഉന്നതോദ്യോഗസ്ഥര്‍ കടല്‍-തീര മേഖലകള്‍ സന്ദര്‍ശിക്കും. സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, എസ്പി കെ ഷെഫീന്‍ അഹമ്മദ്, കോസ്റ്റ് ഗാര്‍ഡ് അസി. കമാന്‍ഡന്റ് എന്‍ രാജ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറൈന്‍ പോലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day