|    Dec 11 Sun, 2016 3:22 pm
FLASH NEWS

തീരുമാനം ചോര്‍ന്നിരുന്നു; നടന്നത് വലിയ അഴിമതി: കെജ്രിവാള്‍

Published : 12th November 2016 | Posted By: G.A.G

aravind kejrival

ന്യൂഡല്‍ഹി : നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോര്‍ന്നിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ ബിജെപി നേതാക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞിരുന്നുവെന്നും കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് മൂന്‍കൂറായി വിവരം ലഭിച്ചിരുന്നുവെന്നു വേണം ഇതില്‍നിന്നു മനസ്സിലാക്കാനെന്നും ആരോപിച്ച കെജ്രിവാള്‍ കള്ളപ്പണത്തിനെതിരെ പോരാടുന്നു എന്ന പേരില്‍ വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
പൂഴ്ത്തി വയ്പുകാര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമുണ്ടായത്.
കഴിഞ്ഞ ജനുവരിയില്‍ എന്തുകൊണ്ടാണു ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നത്്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കോടിക്കണക്കിനു രൂപയാണ് ബാങ്കുകള്‍ക്ക് നിക്ഷേപമായി ലഭിച്ചതെന്നും  ഇതു സംശയമുളവാക്കുന്നതാണെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടന്നത് കള്ളപ്പണക്കാര്‍ക്കു നേരെയല്ല, സാധാരണ ജനങ്ങള്‍ക്കുനേരെയാണ്. കള്ളപ്പണക്കാര്‍ക്കു സര്‍ക്കാരിന്റെ പുതിയ നടപടിയില്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ല-  കെജ്രിവാള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 408 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക