|    Dec 10 Sat, 2016 10:05 pm

തീരാധാരത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ; മുന്നാധാരത്തിലെ വിലയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: തീറാധാരങ്ങള്‍ക്കു വസ്തുവിന്റെ  പ്രതിഫല സംഖ്യയോ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയോ അതില്‍ ഏതാണോ കൂടിയത്,ആ തുകയ്ക്കുമാത്രമാണ്  സ്റ്റാമ്പ് ഡ്യൂട്ടി  ഒടുക്കേണ്ടതെന്നു കോടതി.  മുന്നാധാരത്തില്‍ കൂടിയ വില കാണിച്ചിട്ടുണ്ടെങ്കില്‍ കൂടി സ്റ്റാമ്പ് ഡ്യൂട്ടി  കണക്കാക്കുന്നതിനു അടിസ്ഥാനമാക്കാന്‍ പാടില്ലയെന്നും തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി  വിധിച്ചു.മുട്ടം ഇടപ്പിള്ളി  സ്വദേശി  തെങ്ങുംപിള്ളില്‍ ജയ്‌സണ്‍ ജോര്‍ജ്(പീസ് തെങ്ങുംപിള്ളില്‍) നല്‍കിയ ഹരജിയിലാണ് വിധി. വാദിക്കുവേണ്ടി അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കല്‍,ഷിയാനാ സെബാസ്റ്റിയന്‍ കുമ്പൂക്കല്‍ എന്നിവര്‍ ഹാജരായി. മുട്ടം വില്ലേജില്‍പ്പെട്ട എട്ടു സെന്റ് വസ്തുവിനു 24 ലക്ഷം രൂപ പ്രതിഫലം കാണിച്ച് 2011ല്‍ തീറാധാരം നടത്തിയിരുന്നു.അതേ വസ്തു 2014ല്‍ മുട്ടം  ഇടപ്പള്ളി  തെങ്ങുംപിള്ളില്‍ ജയ്‌സണ്‍ ജോര്‍ജ് മൂന്നു ലക്ഷം രൂപ പ്രതിഫലത്തിനു തീറാധാരം എഴുതി വാങ്ങുകയായിരുന്നു.ന്യായവിലപ്രകാരം വസ്തുവിന്റെ  വില മൂന്നു ലക്ഷത്തില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ 2014ല്‍ എഴുതി വാങ്ങിയ ആധാരത്തിനു  മുന്നാധാരത്തില്‍ കാണിച്ചിട്ടുള്ള  24 ലക്ഷം രൂപകണക്കാക്കി മുദ്രവിലയും രജിസ്‌ട്രേഷന്‍  ഫീസും ഒടുക്കേണ്ടതാണ് എന്നും കുറവ് മുദ്രവില 1,26,000രൂപയും കുറവ് രജിസ്‌ട്രേഷന്‍ ഫീസ് 42000 രൂപ ചേര്‍ത്ത് 1,68,000 രൂപ കൂടി ഒടുക്കണമെന്നും  ആവശ്യപ്പെട്ട്  ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്ന പ്രസ്തുത ഉത്തരവിനെതിരേയാണ്  ജയ്‌സണ്‍ ജോര്‍ജ് കോടതിയെ സമിപിച്ചത്. അപ്പീല്‍  അനുവദിച്ചു കൊണ്ട് ജില്ലാ രജിസ്ട്രാറുടെ ഉത്തരവ്  അസാധുവായി  കോടതി പ്രഖ്യാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക