|    Dec 8 Thu, 2016 1:22 pm
FLASH NEWS

തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രിയുടെ ഉറപ്പ്: എ കെ ആന്റണി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: മല്‍സ്യ ത്തൊഴിലാളികള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് തീരദേശ പരിപാലന നിയമം എത്രയും വേഗം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ ഉറപ്പ്‌നല്‍കിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ എ കെ ആന്റണി.  ഇതിനായി വൈകാതെതന്നെ തീരദേശ മേഖലയിലെ എംപിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും കേന്ദ്രമന്ത്രി അറിയച്ചതായി ആന്റണി പറഞ്ഞു. ഇന്ന് രാവിലെ ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ മല്‍സ്യത്തൊഴിലാളി ഫോറം, കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്നിവ സംയുക്തമായി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് എ കെ ആന്റണി ഉദ്ഘാടനം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്രവനം- പരിസ്ഥി മന്ത്രി അനില്‍ മാധവ് ദവെയുമായും ഈ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രിയായ പ്രകാശ് ജാവദേക്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. തീരദേശ പരിപാലന നിയമംമൂലം ചെറിയ വീടുവയ്ക്കാന്‍പോലും മല്‍സ്യ ത്തൊഴിലാളികള്‍ക്ക് കഴിയുന്നില്ലെന്നും മല്‍ സ്യത്തൊഴിലാളികള്‍ ആകെ ദുരിത്തിലാണെന്നും ഇരുവരെയും അദ്ദേഹം ധരിപ്പിച്ചു. വൈകാതെതന്നെ തീരദേശമേഖലയിലെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കും.  കേരളത്തിലെ സഹകരണ സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്ര്ടീയ പാര്‍ട്ടികള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day