|    Dec 7 Wed, 2016 2:03 pm
FLASH NEWS

തിരൂര്‍ പുഴ ശുചീകരണത്തിനായി നഗരസഭ മുന്നിട്ടിറങ്ങുന്നു

Published : 29th November 2016 | Posted By: SMR

തിരൂര്‍:  പായല്‍ വളര്‍ന്ന് മാലിന്യമായ തിരൂര്‍ പുഴ ശുചീകരണത്തിനായി നഗരസഭ മുന്നിട്ടിറങ്ങുന്നു. പുഴ ശുചീകരണ പ്രവര്‍ത്തിക്ക് ചൊവ്വാഴ്ച തുടക്കമാകും. തിരൂര്‍ നഗരസഭയുടെയും വിവിധ പഞ്ചായത്തുകളുടെയും ജലസംഭരണിയായിരുന്ന തിരൂര്‍ പുഴ ഇന്ന് മരണശയ്യയിലാണ്. മാലിന്യവും മറ്റും നിറഞ്ഞ് പുഴ മലിനമാകുകയാണ്. ഇതിനിടെ ഒരു വര്‍ഷം മുമ്പ് മുക്കാല്‍ കോടിയോളം രൂപ ചിലവഴിച്ച് പുഴ ശുചീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കരിന്റെ പണം വെള്ളത്തിലാകുകയായിരുന്നു.  പുഴയെ വേണ്ട രീതിയില്‍ ശുചീകരിക്കാന്‍ കഴിയാത്തതിനാല്‍ പുഴ ജലം വീണ്ടും മലിനമാകുന്ന സ്ഥിതിയുണ്ടായി. നഗരസഭാ പ്രദേശത്തെ മലിനജലമൊഴുക്ക് ഒരു പരിധി വരെ തടയാന്‍ നഗരസഭാ ഭരണ നേതൃത്വത്തിനായി.ഇതിനിടെ പുഴയില്‍ ആഫ്രിക്കന്‍ പായല്‍ വളര്‍ന്ന് പുഴയില്‍ പരക്കുകയായിരുന്നു. പായല്‍ ചീഞ്ഞ് മലിനമായാല്‍ പുഴയില്‍ ഓക്‌സിജന്റെ അളവ് കുറയുകയും മല്‍സ്യങ്ങള്‍ ചത്തുപൊന്തുന്ന സ്ഥിതിയുണ്ടാകുമെന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി നഗരസഭാ ജനകീയ വികസന സെമിനാറില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ ഭരണ  നേതൃത്വം  തീരുമാനിച്ചത്. പുഴ ശുചീകരണ പ്രവര്‍ത്തനം ഇന്നു രാവിലെ 9.30ന് അന്നാര എറ്റിരിക്കടവ് പരിസരത്തുനിന്നാരംഭിക്കും. പ്രവൃത്തി മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day