|    Dec 6 Tue, 2016 8:24 am
FLASH NEWS

തിരൂരങ്ങാടിയിലെ കെട്ടിച്ചമച്ച കേസ്: ജയിലിലടച്ചവര്‍ക്ക് ജാമ്യം

Published : 27th October 2016 | Posted By: SMR

പരപ്പനങ്ങാടി: കോളജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ ഓഫിസ് ആക്രമിച്ച് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ കെട്ടിച്ചമച്ച കേസില്‍ ജയിലിലായിരുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ജാമ്യം. കഴിഞ്ഞ വ്യാഴാഴ്ച്ച പിഎസ്എംഒ കോളജ് തിരഞ്ഞെടുപ്പില്‍ കാംപസ് ഫ്രണ്ടിന്റ കൊടികള്‍ നശിപ്പിക്കുകയും, തിരൂരങ്ങാടിയിലെ എസ്ഡിപിഐ മണ്ഡലം ഓഫിസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലിസ് ഉബൈദ്, ഇര്‍ഫാന്‍, മുബഷിര്‍, ഉമറലി എന്നിവരെ അന്യായമായി കേസെടുത്ത് ജയിലിലടക്കുകയായിരുന്നു. അതേസമയം, സംഭവത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ നാസറിന്റ മൊഴി പ്രകാരം കെഎംസിസി നേതാവ് പാറക്കല്‍ റഫീഖ്, ഷമീം കക്കാട്, വഹാബ് ചാപ്പനങ്ങാടി എന്നിവര്‍ക്കെതിരേ വധശ്രമക്കേസ്  രജിസ്റ്റര്‍ ചെയ്തിട്ടും രാഷ്ട്രീയ സ്വാധീനത്താല്‍ ഒരു നടപടിയുമില്ലാത്തത് വിവാദമായിരിക്കുകയാണ്. ഇതിനുകാരണം ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ തിരൂര്‍ ജയിലില്‍ നിന്നിറങ്ങിയ പ്രവര്‍ത്തകരെ പോപുലര്‍ ഫ്രണ്ട് തിരൂരങ്ങാടി ഡിവിഷന്‍ ഭാരവാഹികളായ ഹമീദ് പരപ്പനങ്ങാടി, റിയാസ് തിരൂരങ്ങാടി, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലീം, അഷ്‌റഫ്, സിദ്ധീഖ് തെക്കേ പാട്ട് എന്നിവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day