|    Dec 7 Wed, 2016 5:59 pm
FLASH NEWS

തിരുവല്ല ഈസ്റ്റ് കോഓപറേറ്റീവ് ബാങ്ക് ഭരണം ഇനി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക്

Published : 14th November 2016 | Posted By: SMR

തിരുവല്ല: തിരുവല്ല ഈസ്റ്റ് കോഓപറേറ്റീവ് ബാങ്ക് ഭരണം ഇനി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക്. 2016 നവംബര്‍ അഞ്ചിന് ബാങ്ക് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ജി അജയകുമാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച എസ്എല്‍പി അനുവദിച്ചും, തിരഞ്ഞെടുപ്പ് നടപടികള്‍ അസാധുവാക്കിയും, മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചും കോടതി ഉത്തരവായി. തുടര്‍ന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനായി കോഓപറേറ്റീവ് അസി. രജിസ്ട്രാര്‍ എം ബി ഹിരണും, അംഗങ്ങളായി ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. കെ ജയവര്‍മയും, ജനറല്‍ മാനേജര്‍ വി പി രാജശേഖരനും ചുമതലയേറ്റു. അന്തിമ വോട്ടര്‍ പട്ടികയില്‍ 28 ആളുകള്‍ മാത്രമായി നിജപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തിയ നടപടിയാണ് സുപ്രിം കോടതി അസാധുവാക്കിയത്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിനു ക്വാറം തികയാത്ത മേല്‍ പട്ടിക ഒഴിവാക്കി, കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 611 പേരെ അന്തിമ പട്ടികയായി കണക്കാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണ സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരും, രണ്ട് വര്‍ഷക്കാലം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളവര്‍ക്കും മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തിയുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2017 ഫെബ്രുവരി 15 വരെ ഇളവനുവദിച്ചതും ഹൈക്കോടതി പരിഗണിച്ചില്ല. ബാങ്കിന്റെ അംഗങ്ങള്‍ക്കെല്ലാം വോട്ടവകാശം നല്‍കണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day