|    Dec 3 Sat, 2016 5:51 am
FLASH NEWS

തിരുവല്ലയില്‍ വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം തടസ്സപ്പെടുത്തി

Published : 16th November 2016 | Posted By: SMR

തിരുവല്ല: ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കാനുള്ള അധികാരികളുടെ നീക്കം തുടക്കത്തില്‍ തന്നെ പാളി. ഭരണ-പ്രതിപക്ഷ ട്രേഡ് യൂനിയന്‍ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായത്.ഇന്നലെ രാവിലെ 11.30 ഓടെ തിരുവല്ല  കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം ജങ്ഷനില്‍ നിന്നു പൊടിയാടി ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടി തിരുവല്ല ആര്‍ഡിഒ ജെ ഷീലാദേവി, തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി വി സുഭാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും പ്രവര്‍ത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കാനായിരുന്നു ആദ്യ നീക്കം. തുടക്കത്തില്‍ തന്നെ അധികാരികളെ തടസ്സപ്പെടുത്തി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയതോടെ കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവച്ച് പൊടിയാടി ഭാഗത്തേക്ക് നീങ്ങുകയും റോഡരുകിലും മറ്റും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത് മടങ്ങുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലിസ് സന്നാഹവുമായി എത്തി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമെന്നാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ദോഷകരമായി നഗരത്തിലും, പ്രധാന റോഡുകളുടെ വശങ്ങളിലും പ്രവര്‍ത്തിക്കുന്ന അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കണമെന്ന് നിരന്തരമായി താലൂക്ക് വികസന സമിതി യോഗങ്ങളില്‍ വന്ന നിര്‍ദേശങ്ങളാണ് ഇതിനെതിരേ ശക്തമായ നടപടിസ്വീകരിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. ഇതിനു പിന്നില്‍ മിക്ക രാഷ്ട്രീയ കക്ഷികളടെ നേതാക്കള്‍ക്കും ഒരേ ശബ്ദമായിരുന്നുവെങ്കില്‍, അധികാരികള്‍ നടപടിക്ക് തയ്യാറായപ്പോള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളൂടെ നേതാക്കള്‍ തന്നെയാണ് നടപടി തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ഒഴിപ്പിക്കാനായി അധികാരികള്‍ സഹായത്തിനായി കൊണ്ടുവന്ന കരാര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുകയും മറ്റും ചെയ്തത് നോക്കി നില്‍ക്കാനെ അധികാരികള്‍ക്കൊപ്പമുണ്ടായിരുന്ന എണ്ണത്തില്‍ കുറവായിരുന്ന പോലിസിന് കഴിഞ്ഞുള്ളു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day