|    Dec 4 Sun, 2016 1:11 am
FLASH NEWS

തിരുവല്ലം ബലിക്കടവില്‍ മാലിന്യം നിറയുന്നു

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: കര്‍ക്കിടകവാവു ദിനത്തില്‍ ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന് ഭക്തര്‍ ബലിതര്‍പ്പണം നടത്തുന്ന തിരുവല്ലം ബലിക്കടവിന്റെ ദയനീയാവസ്ഥയില്‍ ദേവസ്വം ബോര്‍ഡ് ഇടപെടുന്നില്ലെന്ന് ആക്ഷേപം. മാലിന്യനിര്‍മാര്‍ജനത്തിനു നിലവില്‍ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിലാണു ബലിക്കടവ്. കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് കോര്‍പറേഷന്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ബലിക്കടവിലും ആറിലും നടക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ബലിതര്‍പ്പണം നടക്കുന്ന ഇവിടെ കൃത്യമായ ശുചീകരണ സംവിധാനമില്ല. അതിനാല്‍ ബലിക്കടവും പരിസരവും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മാലിന്യം ഒഴുക്കുന്നത് തടയാന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഇതു ശ്രദ്ധിക്കാറില്ല. കരമനയാറില്‍ നിന്നു ശുദ്ധജലം തിരുവല്ലത്തേക്ക് ഒഴുക്കാന്‍ ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പൊട്ടിക്കിടക്കുകയാണ്. മലിനജലം ഒഴുക്കാന്‍ മൂന്ന് ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അവ തുറക്കാറുള്ളൂ. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാതെ തിരുവല്ലം ആറിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റും പറയുന്നു. തടയണകള്‍ പുഴയില്‍ സ്ഥാപിച്ചതിനാല്‍ അവ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് ഇല്ലാതാക്കുകയും പുഴയില്‍ മാലിന്യങ്ങള്‍ കൂടുന്നതിനു കാരണമാവുകയും ചെയ്യന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ദിവസവും മാലിന്യം നീക്കുന്നതിനുള്ള യാതൊരു നടപടിയും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു. കര്‍ക്കിടക വാവ് ബലിദിനത്തില്‍ മാത്രം നടക്കന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവല്ലം ആറിന്റെ ദയനീയാവസ്ഥ മാറ്റാന്‍  ഉതകുന്നതല്ല. റോഡില്‍ നിന്നു മാലിന്യം പുഴയിലേക്ക് ഒഴുക്കാതിരിക്കാന്‍ പത്തടി ഉയരത്തില്‍ വയര്‍ഫെന്‍സസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രയോജനം ചെയ്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day