|    Dec 9 Fri, 2016 5:31 am
FLASH NEWS

തിരുവഞ്ചേരി കാവില്‍ മോഷണശ്രമം

Published : 11th November 2016 | Posted By: SMR

കൂത്തുപറമ്പ്: തിരുവഞ്ചേരി കാവില്‍ മോഷണ ശ്രമം. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ഭണ്ഡാരം കവരാന്‍ ശ്രമിച്ചത്. പൂജാരി നട തുറക്കാനെത്തിയപ്പോള്‍ ഒരാള്‍ മുറ്റത്ത് നില്‍ക്കുന്നതായി കണ്ടിരുന്നു. പെട്ടെന്ന് ഇയാള്‍ ഓടിമറിയുകയും ചെയ്തു. പിന്നീടുള്ള പരിശോധനയിലാണ് ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചതായി കണ്ടത്. അടുത്തുള്ള ഭണ്ഡാരവും ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ടും തകര്‍ക്കാന്‍ ശ്രമം നടന്നതായി ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് പോലിസെത്തി അന്വേഷണം നടത്തിപ്പോയ ശേഷം ക്ഷേത്ര പരിസരത്ത് കനാല്‍കരയിലെ കുറ്റിക്കാട്ടില്‍ പണമടങ്ങുന്ന സഞ്ചിയും ഭണ്ഡാരത്തിന്റെ പൂട്ടും കൈയ്യുറയും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. പോലിസെത്തി ഇവ കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day