|    Dec 4 Sun, 2016 9:48 pm
FLASH NEWS

തിരിച്ചടി നിര്‍ത്തണമെന്ന് പാക്കിസ്താന്‍ അഭ്യര്‍ത്ഥിച്ചു-പ്രതിരോധ മന്ത്രി

Published : 26th November 2016 | Posted By: G.A.G

manohar parrikar

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് പാക്കിസഥാന്‍ അഭ്യര്‍ഥിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഈ ആഴ്ചയുടെ ആദ്യത്തില്‍ ഇന്ത്യയോട്  പാക്കിസ്താന്‍ ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് ഗോവയില്‍ നടന്ന ഒരു റാലിയില്‍ മന്ത്രി അവകാശപ്പെട്ടത്. നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ ലംഘനം തുടരുന്നതു വരെ തിരിച്ചടി തുടരുമെന്ന് താന്‍ മറുപടി നല്‍കിയെന്നും പരീക്കര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇതായിരിക്കും ഇനിയുമുണ്ടാവുകയെന്ന്് താന്‍ അവരെ ഓര്‍മിപ്പിച്ചുവെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍  സൈനികന്റെ മൃതദേഹം വികൃതമാക്കിയതിനെ തുടര്‍ന്ന് തിരിച്ചടിയെന്ന നിലയില്‍ പൂഞ്ച് , രജൗറി, കെല്‍, മച്ചില്‍ എന്നിവിടങ്ങളില്‍ പാക്കിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ശക്തമായ മോട്ടാര്‍ ഷെല്ലിങ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തിരിച്ചടി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് എതാനും ദിവസം മുന്‍പ്്് തനിക്കൊരു ഫോണ്‍ കോള്‍ വന്നുവെന്നാണ്്്്് പരീക്കര്‍ അവകാശപ്പെട്ടത്. രണ്ടു ദിവസത്തിനകം തിരിച്ചടി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ഫോണ്‍ വന്നതെന്ന് പറഞ്ഞ പരീക്കര്‍, ആരാണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 215 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day