|    Dec 3 Sat, 2016 1:30 am
FLASH NEWS

തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ട്രംപ്

Published : 29th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിനു രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ പ്രസ്താവന. ട്രംപിനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഒഹിയോയില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയിലായിരുന്നു ട്രംപിന്റെ ആഹ്വാനം.
എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ നയങ്ങളെല്ലാം  മോശമാണെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയസാധ്യത വ്യാപകമായി ചോദ്യംചെയ്യപ്പെടുന്ന അവസരത്തിലാണിത്. തിരഞ്ഞെടുപ്പ് കപടമാണെന്നും മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും തന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റാവാന്‍ ആവശ്യമായ കരുത്ത് ഹിലരിക്കില്ലെന്നും ട്രംപ് ആരോപിച്ചു. ബുധനാഴ്ച ഫോക്‌സ് ന്യൂസ് പുറത്തുവിട്ട കണക്കുപ്രകാരം ട്രംപിനേക്കാള്‍ മൂന്നു പോയിന്റ് മുമ്പിലാണ് ഹിലരി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day