|    Dec 3 Sat, 2016 7:13 pm
FLASH NEWS

തിയേറ്ററില്‍ കവര്‍ച്ച : ത്രിപുര സ്വദേശി അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

ചാലക്കുടി: പ്രശസ്ത ചലച്ചിത്രതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് മള്‍ട്ടിപര്‍പ്പസ് തിയേറ്ററില്‍ നിന്നും ഏഴുലക്ഷം രൂപ കവര്‍ന്ന ത്രിപുര സ്വദേശി പിടിയില്‍. ത്രിപുര കോവൈ സ്വദേശി മിത്തന്‍ സഹാജി(26)യാണ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയില്‍ നിന്നും പ്രത്യേക  സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ പ്രതി വൈറ്റിലയിലുള്ള ഹോട്ടലിലും കടവന്ത്രയിലുള്ള ബേക്കറിയിലും വിവിധ ജോലികള്‍ ചെയ്തശേഷം മോഷണത്തിന് ആറ് മാസം മുമ്പാണ് ചാലക്കുടിയിലെ ഡി സിനിമാസില്‍ ജോലിക്കെത്തിയത്.  ക്ലീനിങ് നടത്തി മടങ്ങവേ  വാതിലിന്റെ കുറ്റി തുറന്നിടുകയും തുടര്‍ന്ന് കുറച്ച് കഴിഞ്ഞ് തിരികെയെത്തി ഓഫിസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം കവരുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day