|    Dec 11 Sun, 2016 5:21 pm
FLASH NEWS

തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

Published : 28th October 2016 | Posted By: SMR

നീലേശ്വരം: കോട്ടപ്പുറത്ത് തിയേറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ തദ്ദേശവാസികളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. തിയേറ്ററില്ലാത്ത കേരളത്തിലെ ഏക നഗരസഭയായ നീലേശ്വരത്ത് തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷനാണ് മുന്നോട്ട് വന്നത്. ഇതിനായി കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോട്ടപ്പുറം സിഎച്ച് മുഹമ്മദ്‌കോയ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ചേര്‍ന്നുള്ള സ്ഥലം സ്‌കൂള്‍ വികസനത്തിനായി തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റിയും മുസ്്‌ലിം ലീഗും ഐഎന്‍എല്ലും രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കോട്ടപ്പുറത്ത് തിയേറ്റര്‍ സ്ഥാപിക്കുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് നഗരസഭ. തിയേറ്റര്‍ കോംപ്ലക്‌സ് പണിയാന്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ബഹുജന പ്രക്ഷോഭം ശക്തമാക്കുമെന്ന് ലീഗ്, ഐഎന്‍എല്‍, പിടിഎ കമ്മിറ്റികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക