|    Dec 3 Sat, 2016 11:09 pm
FLASH NEWS

തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം മികച്ച സീരിയലായി തിരഞ്ഞെടുത്തു. ഗിരീഷ് കോന്നിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. യദുകൃഷ്ണന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനും എലീന (ഭാര്യ) നടിക്കുള്ള പുരസ്‌കാരത്തിനും അര്‍ഹരായി. മറ്റ് പുരസ്‌കാരങ്ങള്‍: തിരക്കഥാകൃത്ത്-കെ വി അനില്‍( മൂന്നുമണി, ഫഌവേഴ്‌സ് ടിവി), കാമറാമാന്‍- ജോയ് ആര്‍ വി (ജീവിതം സാക്ഷി, ഫഌവേഴ്‌സ് ടി വി), സഹനടന്‍-അനില്‍ മോഹന്‍ (കൃഷ്ണതുളസി), സഹനടി-പ്രതീക്ഷ (പ്രണയം-ഏഷ്യാനെറ്റ്), ഹാസ്യനടന്‍-നസീര്‍ സംക്രാന്തി (തട്ടിംമുട്ടീം, മഴവില്‍ മനോരമ), ഹാസ്യനടി- സേതുലക്ഷ്മി (ബഡായി ബംഗ്ലാവ്, എഷ്യാനെറ്റ്). പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ മൂന്നിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂറി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി ശ്രീദേവി, സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, അജിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day