|    Dec 4 Sun, 2016 3:46 pm

താല്‍കാലിക തടയണയ്ക്ക് തുലച്ചത് കോടികള്‍; പുഴയില്‍ നിന്നും പ്ലാസ്റ്റിക് ചാക്കുകള്‍ നീക്കാന്‍ മൂന്നു ലക്ഷം

Published : 17th November 2016 | Posted By: SMR

കാസര്‍കോട്: ബാവിക്കര തടയണയുടെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും ഖജനാവില്‍ നിന്നും തട്ടിയത് കോടികള്‍. കഴിഞ്ഞവര്‍ഷം മാത്രം താല്‍കാലിക തടയണ നിര്‍മാണത്തിന് അനുവദിച്ചത് 13 ലക്ഷത്തോളം രൂപ. ഓരോ വര്‍ഷവും താല്‍കാലിക തടയണ നിര്‍മിക്കുന്നതിനാല്‍ പുഴയില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ പുഴ മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്ലാസ്റ്റിക്ക് ചാക്കുകള്‍ പെറുക്കിയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മൂന്നുലക്ഷം രൂപ. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പദ്ധതി പ്രദേശത്തിന്റെ തീരത്തടിഞ്ഞുകൂടിയ കുറച്ചു ചാക്കുകള്‍ മാത്രം ശേഖരിച്ച് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ ഇപ്പോഴും പുഴയില്‍ തന്നെ അടിഞ്ഞുകൂടി കിടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്തുവര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയില്‍ ആരംഭിച്ച താല്‍കാലിക തടയണയുടെ നിര്‍മാണം ഇപ്പോള്‍ 13 ലക്ഷത്തില്‍ അധികമായിരിക്കുകയാണ്. താല്‍കാലിക തടയണ നിര്‍മ്മാണത്തിന് 2010-11 ല്‍ 5,63,000 രൂപയും  2011-12 ല്‍ 8,37, 387 രൂപയും 2012-13 ല്‍ 9,98,787 രൂപയും 2013-14 ല്‍ 8,81,953 ലക്ഷവും 2014-15 10,74,560 രൂപയും ചെലവഴിച്ചതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day