|    Dec 3 Sat, 2016 7:13 pm
FLASH NEWS

താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി ചികില്‍സിച്ച 13 കാരന്‍ ഗുരുതരാവസ്ഥയില്‍

Published : 1st November 2016 | Posted By: SMR

ആലുവ: താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി ചികില്‍സിച്ച 13 കാരന്‍ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ഒക്‌ടോബര്‍ 5ാം തിയ്യതിയാണ് ആലുവ താലൂക്ക് ആശുപത്രിയില്‍ പനിക്ക് ചികില്‍സ തേടി ആലുവ ഫ്രണ്ട്‌സ്ഷിപ്പിന് സമീപം കോളനിയില്‍ താമസിക്കുന്ന ആലുവ എസ്എന്‍ഡിപി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയെ ഉമറുല്‍ ഫാറൂഖ് (13) എത്തിയത്. പനിക്കായി മാതാവുമൊത്ത് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയപ്പോഴാണ് രണ്ട് കിഡ്‌നിയും നഷ്ടപ്പെട്ട് മരണപ്പെട്ട ബിന്ദു എന്നയാളുടെ ചാര്‍ട്ട് മാറി കുട്ടിക്ക് മരുന്ന് നല്‍കിയതെന്ന് പറയപ്പെടുന്നത്. തുടര്‍ന്ന് മരുന്നുമാറി നല്‍കിയ ആശുപത്രിക്കാരുടെ അനാസ്ഥയ്‌ക്കെതിരേ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. അവശനിലയിലായ കുട്ടിയെ ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് കൊണ്ടുപോയെങ്കിലും കുട്ടിയെ ചികില്‍സിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. ശരീരം തളര്‍ന്ന കുട്ടി ഭക്ഷണം കഴിക്കാനും കൂട്ടാക്കുന്നില്ല. അന്‍വര്‍ സാദത്ത് എംഎല്‍എ ഇടപെട്ട് ഇന്നലെ 5000 രൂപ വീട്ടില്‍ എത്തിച്ചുനല്‍കി. ശനിയാഴ്ച നേരിട്ട് എത്തി നടപടി ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്. അവശനിലയിലായ കുട്ടിയെ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുമെന്ന് പെരിയാര്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോസ് അക്കരക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ 5ന് ആശുപത്രിയില്‍ മരുന്നുമാറി കഴിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ സംഘടനകള്‍ രംഗത്തുവന്നെങ്കിലും ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിയും ഉണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day