|    Dec 8 Thu, 2016 3:40 am
FLASH NEWS

താലിബാനെതിരായ ദൗത്യത്തില്‍ 29 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

Published : 4th November 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ താലിബാനെതിരേ യുഎസ് സൈന്യവും അഫ്ഗാന്‍ സൈന്യവും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ 26 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. കുന്ദൂസിലാണു സംഭവം. രണ്ടു മുതിര്‍ന്ന താലിബാന്‍ പ്രവര്‍ത്തകരെയും 63 പ്രവര്‍ത്തകരെയും ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് കുന്ദൂസ് പോലിസ് മേധാവി ജനറല്‍ ഖാസിം ജംഗല്‍ബഗ് അറിയിച്ചു. തെറ്റായ വിവരത്തെത്തുടര്‍ന്നായിരുന്നു ആക്രമണമെന്നാണു സൂചന. ഒരു യുഎസ് സൈനികനും മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും ഉണ്ടെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day